പത്തനംതിട്ട: ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ തേനീച്ച ആക്രമണം. ഒൻപത് പേര്‍ക്ക് കുത്തേറ്റു
നാല് വിനോദസഞ്ചാരികള്‍ക്കും അഞ്ച് വാച്ചര്‍മാര്‍ക്കുമാണ് തേനീച്ചയുടെ കുത്തേറ്റത്.,
കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലാണ് സംഭവം. ഇവരെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തേനീച്ച ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസം കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് താത്ക്കാലികമായി വിലക്കേര്‍പ്പെടുത്തി.
ഫോഗിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി അടവി ഇക്കോ ടൂറിസം കേന്ദ്രം താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
