പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം. ഏഴ് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. കോന്നി ഇളകൊള്ളൂരില്‍ വെച്ച് കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു.
ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്.
കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ നാലു പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒൻപത് പേരെ കോന്നി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയും ചെയ്തു.
