കോഴിക്കോട്: കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ അച്ഛനും മകനും പരുക്കേറ്റു. പോര്‍ങ്ങോട്ടൂര്‍ ദേവസ്വം ക്ലര്‍ക്ക് രാധാകൃഷ്ണൻ , മകൻ അരുണ്‍ ശങ്കര്‍ ആര്‍.കെ എന്നിവര്‍ക്കുമാണ് പരുക്കേറ്റത്
ജോലി സ്ഥലത്തേയ്ക്കു മകനെ യാത്രയാക്കുന്നതിനായി പുലര്‍ച്ചെ 4.30ന് താമരശ്ശേരിയിലേക്ക് എത്തിക്കാനായി സ്കൂട്ടറില്‍ പോവുമ്ബോഴായിരുന്നു അപകടം. കാട്ടുപന്നി റോഡിനു കുറുകെ അതിവേഗത്തില്‍ വന്ന് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. രണ്ടു പേര്‍ക്കും തലയ്ക്കും പരുക്കുണ്ട്.
