ഇടുക്കി വാഴവരയിൽ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

 


ഇടുക്കി വാഴവരയിലെ സ്വകാര്യ ഫാമിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മോർപ്പാളയിൽ ജോയ്സ് എബ്രഹാ(50)മിൻ്റെ മൃതദേഹമാണ് ഫാം ഹൗസിലെ നീന്തൽ കുളത്തിൽ കണ്ടെത്തിയത്


വെള്ളിയാഴ്ച ഉച്ചയോടെ, ഫാം സന്ദർശിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഇതേത്തുടർന്ന് ജോയ്സിന്റെ ഭർത്താവ് എം.ജെ. എബ്രഹാം, ഇദ്ദേഹത്തിന്റെ അനുജന്റെ ഭാര്യ ഡയാന എന്നിവരെ തങ്കമണി പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

വിദേശത്തായിരുന്ന ജോയ്‌സും എബ്രഹാമും കുറച്ചുനാൾ മുൻപാണ് നാട്ടിലെത്തിയത്. ഫാം സ്ഥിതി ചെയ്യുന്ന തറവാട്ട് വീട്ടിൽ അനുജനൊപ്പമായിരുന്നു ഇവരുടെ താമസം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി

Post a Comment

Previous Post Next Post