മലപ്പുറം കോഡൂരിൽ കാൽനടയാത്രക്കാരൻ വാഹനമിടിച്ച് മരണപ്പെട്ടു: ഇടിച്ച വാഹനം നിർത്താതെ കടന്നു കളഞ്ഞുമലപ്പുറം : മലപ്പുറം കോഡൂർ വരിക്കോട്ടിൽ അന്യ സംസ്ഥാന തൊഴിലാളി വാഹനമിടിച്ച് മരണപ്പെട്ടു. ഇടിച്ചിട്ട വാഹനം നിർത്താതെ കടന്നു കളഞ്ഞു.കോഡൂർ വരിക്കോടിൽ ഇന്ന് രാവിലെ (03/12/2023- ഞായർ) റോഡ് മുറിച്ച് കടക്കുന്നതിനിടെ അന്യ സംസ്ഥാന തൊഴിലാളിയായ തോമസ് എന്ന വ്യക്തിയെയാണ് വാഹനമിടിച്ചത്.

തലക്ക് പരിക്കേറ്റ തോമസ് റോഡിൽ വീണു കിടന്നെങ്കിലും ഇടിച്ച വാഹനം നിർത്താതെ കടന്നുപോകുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസിനെ വിളിച്ച് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇടിച്ച വാഹനം ബൊലോറയാണെന്ന് നാട്ടുകാർ അറിയിച്ചു.

Post a Comment

Previous Post Next Post