കാസർകോട്: സ്കൂട്ടറിൽ മിനി ലോറിയിടിച്ച് 18 വയസുകാരനായ യുവാവ് മരിച്ചു. മുള്ളേരിയ ബീട്ടിയാടിയിലെ അബ്ദുൾ ഖാദറിൻ്റെ മകൻ റഹീസ് അൻവർ ആണ് മരിച്ചത്. പച്ചക്കറികടയിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ 9.45 ന് ദേലംപാടിയിലാണ് അപകടം. മുള്ളേരിയ ഭാഗത്ത് നിന്നും അജാഗ്രതയിൽ വന്ന മിനി ലോറി ബദിയഡുക്കയിലേക്ക് യുവാവ് ഓടിച്ച് പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മിനി ലോറി ഡ്രൈവർക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു.
