പ്രയാഗ്‌രാജ്: ഗുജറാത്തില്‍ ബോട്ട് മറിഞ്ഞ് ആറു വിദ്യാര്‍ത്ഥികള്‍ മരിച്ചു. വഡോദരയിലെ ഹര്‍ണി തടാകത്തിലാണ് ബോട്ട് അപകടമുണ്ടായത്. സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. 27 കുട്ടികള്‍ ബോട്ടില്‍ ഉണ്ടായിരുന്നു.
ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
അപകടസമയത്ത് 27 വിദ്യാർഥികളും നാല് അധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കാണാതായവർക്കായി
അഗ്നിശമന സേനയും
പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
