തൃശ്ശൂർ എരുമപ്പെട്ടിയില്‍ ബൈക്കപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. എയ്യാല്‍ പടിഞ്ഞാറ്റേതില്‍ 39 വയസ്സുള്ള അനൂപിനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 2.30 യോടെയാണ് അപകടം നടന്നത്. എരുമപ്പെട്ടി ബിസ്മി ജ്വല്ലറിക്ക് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചതാകാമെന്ന് കരുതുന്നു. പരിക്കേറ്റ അനൂപിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
