തിരുവനന്തപുരം വെള്ളറട: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കോക്കയിലേക്ക് മറിഞ്ഞ് അഞ്ചോളംപേര്‍ക്ക് പരിക്കേറ്റു. മണ്ണാംങ്കോണം കാസാ റോഡില്‍ നിന്ന് കള്ളിമൂട്ടി ലേക്കുള്ള യാത്രാമധ്യേ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി 30 അടിയോളം താഴ്ചയില്‍ കൊക്കയിലേക്ക് തലകീഴായി മാറിയുകയായിരുന്നു. ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവർ അടക്കം 4 യാത്രയാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ യാത്രികരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
