. തമിഴ്നാട് തഞ്ചാവൂരിൽ ഇന്ന് പുലർച്ചെ ആണ് അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ ഇടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ 7 പേർക്ക് പരിക്കേറ്റു. തൂത്തുക്കുടി സ്വദേശികളായ റാണി, ഭാഗ്യരാജ്, ചിന്നപാണ്ടി, ജ്ഞാനമ്മ എന്നിവരാണ് മരിച്ചത്. വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ തഞ്ചാവൂരിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
