കോഴിക്കോട് മുക്കത്ത് മീൻ പിടിക്കാൻ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
0
കോഴിക്കോട്: മുക്കത്ത് മീൻ പിടിക്കാൻ പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണാശ്ശേരി സ്വദേശി രജീഷാണ് മരിച്ചത്. ഓടയ്ക്കടിയിൽ കുടുങ്ങിയ നിലയിലാണ് രജീഷിൻറെ മൃതദേഹം കണ്ടത്. ശേഷം ഓട വെട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.