തൃശ്ശൂർ എരുമപ്പെട്ടി കരിയന്നൂരില്‍ ബൈക്കും പിക്കപ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കുറുവന്നൂര്‍ സ്വദേശി ചീനക്കല്‍ വളപ്പില്‍ 39 വയസ്സുള്ള സതീഷിനാണ് പരിക്കേറ്റത്. പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ സതീഷിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
