തിരുനാൾ ആഘോഷത്തിനിടെ പടക്കം ബൈക്കിലേക്ക് വീണ് തീപിടിച്ചു, യുവാവിന് ഗുരുതരമായി പൊളളലേറ്റു





തൃശൂർ : പടക്കംപൊട്ടി ബൈക്കിന് തീപിടിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ചാലക്കുടി പരിയാരം സ്വദേശി ശ്രീകാന്തിനാണ് പൊള്ളലേറ്റത്. ഇറച്ചി വാങ്ങാൻ ബൈക്കിൽ വരികയായിരുന്നു ശ്രീകാന്ത്. ഈ സമയം റോഡിൽവെച്ച് ഓലപ്പടക്കം ബൈക്കിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ചാലക്കുടി പരിയാരം അങ്ങാടി കപ്പേളക്ക് സമീപത്ത് വൈകിട്ട് 5.45 ഓടെയാണ് അപകടം ഉണ്ടായത്. പരിയാരം സെന്റ് ജോർജ് പള്ളിയോടനുബന്ധിച്ച അമ്പ് തിരുനാൾ ആഘോഷത്തിനിടെയാണ് സംഭവം. റാസയ്ക്കിടെ പടക്കം പൊട്ടിച്ചിരുന്നു. കത്തിച്ച പടക്കം തെറിച്ച് ബൈക്കിൽ വീണ് തീ പിടിക്കുകയായിരുന്നു. തീപിടുത്തത്തിൽ ശ്രീകാന്തിന് ഗുരുതരമായി പൊള്ളലേറ്റു. സമീപത്തെ കടയിലേക്കും തീ പടർന്നെങ്കിലും വേഗത്തിൽ അണച്ചു. പരിക്കേറ്റ ശ്രീകാന്തിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Post a Comment

Previous Post Next Post