കാസർകോട് കാഞ്ഞങ്ങാട് : ഇന്നലെ നടന്ന ഡി.വൈഎഫ്ഐയുടെ മനുഷ്യ ചങ്ങലയിൽ പങ്കെടുക്കുന്നതിനിടെ യുവാവിന് കാറിടിച്ച് പരിക്കേറ്റു. വൈകീട്ട് 5 മണിക്ക് കളനാട് മേൽപ്പറമ്പയിലാണ് അപകടം. കാറഡുക്കയിലെ കൃഷ്ണൻ നായരുടെ മകൻ രജിത്തിനാണ് 39 പരിക്കേറ്റത്. പരിപാടിയിൽ പങ്കെടുത്ത് സത്യപ്രതിജ്ഞെ
ചൊല്ലി കൊടുക്കുകയായിരുന്ന രജിത്തിനെ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു. ഇടത് വശം ഇടുപ്പിന് പരിക്കേറ്റു. കാർ ഡ്രൈവറുടെ പേരിൽ മേൽപ്പറമ്പ
പൊലീസ് കേസെടുത്തു.
