അരൂർ: ബൈക്കിടിച്ച് യുവാവ് മരിച്ചു. എഴുപുന്ന പഞ്ചായത്ത് നാലാം വാർഡിൽ എരമല്ലൂർ കൂറ്റുതറസജിമോൻ (24) ആണ് മരിച്ചത്. കുമ്പളങ്ങി പഴങ്ങാട് പള്ളിയിലെ തിരുനാളിന് പോയി വീട്ടിലേക്ക് മടങ്ങുമ്പോളായിരുന്നു അപകടം നടന്നത്. നെട്ടൂർ ലെയ്ക്ക് ഷോർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്.