ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ യാത്രക്കാരിക്ക് പരിക്ക്



മട്ടന്നൂര്‍: എടയന്നൂര്‍ തെരൂര്‍ മാപ്പിള എല്‍പി സ്കൂളിന് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്കേറ്റു.

ചാലോട് - മട്ടന്നൂര്‍ റോഡില്‍ കീഴല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം റോഡില്‍ നിന്നും കണ്ണൂര്‍ റോഡിലേക്ക് കയറിവരികയായിരുന്ന സ്കൂട്ടറും മട്ടന്നൂര്‍ ഭാഗത്ത് നിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ സ്കൂട്ടര്‍ യാത്രിക ചാലോടിലെ കെ.സി. നസീബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


. മട്ടന്നൂര്‍ -കണ്ണൂര്‍ റോഡില്‍ കാനാട് റോഡും, പ്രാഥമിക ആരോഗ്യ കേന്ദ്രം റോഡും വേര്‍തിരിയുന്ന പ്രദേശത്ത് വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടം അപകട മേഖലയായി മാറുകയാണ്. മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്തു

Post a Comment

Previous Post Next Post