തളിപ്പറമ്ബ്: ബാവുപ്പറമ്ബ് പൂവത്തും കുന്നില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് ബസ് യാത്രികരായ അഞ്ചുപേര്‍ക്ക് പരുക്കേറ്റു.
ബുധനാഴ്ച രാവിലെ ബാവുപ്പറമ്ബ് കോള്‍മൊട്ട റോഡില്‍ പൂവ്വത്തും കുന്ന് കള്ളുഷാപ്പിന് സമീപത്തെ ഇറക്കത്തിലെ വളവിലാണ് അപകടം സംഭവിച്ചത്. ടിപ്പര്‍ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ റോഡില്‍ നിന്നും തെന്നി പിൻവശം ബസിന്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുൻവശത്തെ ഗ്ലാസ് ഉള്‍പ്പെടെ ഭാഗികമായി തകര്‍ന്നു. പരുക്കേറ്റവരില്‍ മൂന്നു പേര്‍ക്ക് തളിപ്പറമ്ബിലെ ആശുപത്രിയിലും രണ്ടു പേര്‍ക്ക് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. അപകടത്തിനിടയാക്കിയ ടിപ്പര്‍ ലോറി പൊലീസെത്തി വെള്ളാരംപാറ ഡംപിങ് യാര്‍ഡിലേക്ക് മാറ്റി
