തൃശ്ശൂർ ദേശീയപാതയിൽ കയ്‌പമംഗലം കൊപ്രക്കളം സെൻ്ററിൽ കാറും ടാങ്കർ ലോറികളും കൂട്ടിയിടിച്ചു. കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി അഖിൽ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ ശിഹാബ്‌തങ്ങൾ ആംബുലൻസ് പ്രവർത്തകർ ചെന്ത്രാപ്പിന്നി അൽ ഇക്ബാൽ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.
