മലപ്പുറം പൂക്കോട്ടുംപാടം കവള മുക്കട്ട മേലെ പീടികയിൽ നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണന്ത്യം.
ഇന്ന് രാവിലെ 7 35 ഓടാണ് അപകടം സംഭവിച്ചത്. അകമ്പാടം മൊടവണ്ണ സ്വദേശി പ്രദീപാണ് മരിച്ചത്
പൂക്കോട്ടുംപാടം സ്റ്റേഷൻ പരിധിയിൽ കവളമുക്കട്ട മേലെ പീടികയിലാണ് അപകടം. KL 12 F 9719 ബൈക്ക് മോയിക്കൽ ബസുമാണ് അപകടത്തിൽ പെട്ടത്.
റോഡിലെ എഡ്ജിൽ ബൈക്ക് തട്ടി ബസ്സിന്റെ ബാക്ക് ടയറിന്റെ അടിയിലേക്ക് ബൈക്ക് യാത്രക്കാരൻ വീഴുകയായിരുന്നു.യുവാവിന്റെ തലയിലൂടെ ബസ് കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്.യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കവള മുക്കട്ടയിലെ ഒരു കല്യാണത്തിന് വന്നതാണ് യുവാവെന്ന് പോലീസ് പറഞ്ഞു.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്മോർട്ടം നടപടികൾക്കായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി
