കോഴിക്കോട് പയ്യോളി: ദേശീയപാതയിൽ അയനിക്കാട് നാല് കാറുകൾ അപകടത്തിൽപ്പെട്ടു. 24-ാം മൈലിൽ എം.എൽ.പി സ്കൂളിന് സമീപം ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം.
അപകടത്തിൽ കാർ യാത്രികയായ സ്ത്രീയ്ക്ക് പരിക്കുണ്ട്. എം.എൽ.പി സ്കൂളിന് മുന്നിലായി ദേശീയപാതയിൽ നിന്നും സർവ്വീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ ഇറക്കത്തിലാണ് അപകടമുണ്ടായത്.
വടകര ഭാഗത്തേക്ക് പോകുകയായിരുന്നു കാറുകൾ. മുന്നിലെ കാർ പെട്ടെന്ന് നിർത്തിയത് കാണാതെ പിന്നാലെയെത്തിയ കാറുകൾ പിറകിൽ ഇടിക്കുകയായിരുന്നു.
