മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം



കോഴിക്കോട്   പന്തീരാങ്കാവ്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ഒളവണ്ണ മൂർക്കനാടു പാറക്കൽ താഴം മുനീർ-ഫാത്തിമ സന ദമ്പതികളുടെ എട്ടു മാസം പ്രായമുള്ള ഏക മകൻ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.മുലപ്പാൽ കൊടുത്ത് ഉറക്കിയ കുഞ്ഞ് രാവിലെ ഉറക്കമെണീറ്റില്ല. തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവ് പൊലീസ് ഇൻക്വസ്‌റ്റ് നടത്തി.

Post a Comment

Previous Post Next Post