കോഴിക്കോട്: അച്‌ഛന്റെ കല്ലുകൊണ്ടുള്ള അടിയേറ്റു ചികിത്സയിലായിരുന്ന മകൻ മരിച്ചു. കൊയമ്പ്രത്ത് രഞ്ജിത്ത് (32) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ അച്‌ഛൻ രാജേന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ ജയിലിലാണ്. കോഴിക്കോട്: അച്‌ഛന്റെ കല്ലുകൊണ്ടുള്ള അടിയേറ്റു ചികിത്സയിലായിരുന്ന മകൻ മരിച്ചു കഴിഞ്ഞ ഡിസംബർ 24നാണ് അച്ഛനും മകനും തമ്മിൽ വാക്കേറ്റവും പിടിവലിയും ഉണ്ടായത്. തുടർന്ന് രഞ്ജിത്ത് സമീപത്തെ വീട്ടിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ രാജേന്ദ്രൻ തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയായിരുന്നു. നാട്ടുകാരാണ് രഞ്ജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്.
