ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ കോഴിക്കോട് സ്വദേശിനിയായ വയോധിക എറണാകുളം വാഹനാപകടത്തിൽ മരിച്ചു.



 കോഴിക്കോട്: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ വയോധിക വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് കുമ്മങ്കോട്ടെ കല്യാണി (70) ആണ് മരിച്ചത്. ഇന്നലെ രാത്രി എറണാകുളം പെരുമ്പാ വൂരിൽ വച്ചായിരുന്നു അപകടം. ഇടിച്ച വാഹനം ഏതെന്നു വ്യക്തമല്ല. പെരുമ്പാവൂരിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ച് തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post