തൃശ്ശൂർ പട്ടിക്കാട്. മുളയം റോഡ് ജംഗ്ഷനിൽ വച്ച് ബൈക്കിൽ നിന്ന് വീണ് വയോധികയ്ക്ക് പരിക്കേറ്റു. അയ്യപ്പൻകാവ് സ്വദേശിനി ചന്ദ്രികക്കാണ് പരിക്കേറ്റത്. മകനോടൊപ്പം ബൈക്കിൽ വരികയായിരുന്നു ചന്ദ്രിക. ബൈക്ക് റോഡിലെ ഹംബിൽ കയറി ഇറങ്ങുന്നതിനിടെ പിന്നിലേക്ക് മറിഞ്ഞുവീണാണ് അപകടം ഉണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ പാണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു

