പേരാമ്ബ്രയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ അപകടം



കോഴിക്കോട്  പേരാമ്ബ്ര: പേരാമ്ബ്രയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ കടയിലേക്ക് ഇരച്ചു കയറി. ഇന്ന് രാത്രി ടാക്‌സി സ്റ്റാന്റിന് സമീപമാണ് സംഭവം.

മെയില്‍ റോഡില്‍ കാറു തമ്മില്‍ കൂട്ടിയി ച്ചാണ് അപകടം. കൂട്ടിയിടിയില്‍ ഒരു കാര്‍ ഹാന്‍ഡ് റയിലുകള്‍ തകര്‍ത്ത് സമീപത്തെ ജനത ജ്വല്ലറിയിലേക്ക് പാഞ്ഞുകയറി. 


ജ്വല്ലറിയുടെ ഷട്ടറും ഗ്ലാസുകളും തകര്‍ന്നു. എ.സിക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ മാറ്റി.

Post a Comment

Previous Post Next Post