ആലപ്പുഴ കായംകുളം പത്തിയൂർ കണ്ണമംഗലം ക്ഷേത്രക്കുളത്തിൽ പത്തിയൂര്‍ ഹൈസ്കൂളിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
സൽമാൻ(15), തുഷാർ(15) എന്നിവരാണ് മരിച്ചത്. പത്തിയൂർ കണ്ണമംഗലം ക്ഷേത്ര കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് സൽമാനും തുഷാറും ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയത്. ഇരുവരും ഒമ്പതാംക്ലാസ് വിദ്യാർത്ഥികളാണെന്നാണ് ലഭ്യമാകുന്ന വിവരം.
