മലപ്പുറം വളാഞ്ചേരി പെരിന്തൽമണ്ണ റൂട്ടിൽ അത്തിപ്പറ്റയിൽ വാഹനപകടം. മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് പെരിന്തൽമണ്ണ ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് റോഡ് മുറിഞ്ഞു കടക്കുന്ന സ്ത്രീക്ക് ഇടിക്കുകയായിരുന്നു തുടർന്നാണ് വളാഞ്ചേരി ഭാഗത്ത് നിന്നം വരികയായിരുന്ന
മിനി ലോറിയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ ടയർ പൊട്ടി .
ബൈക്ക് യാത്രക്കാരായ രണ്ടുപേർ ലോറിയുടെ അടിയിലേക്ക് തെറിച്ചു പോവുകയായിരുന്നു. ബൈക്ക് യാത്രികരായ കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഇർഷാദ് രണ്ടത്താണി സ്വദേശി അതുൽ അത്തിപ്പറ്റ സ്വദേശിനി ഖദീജ എന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെയും വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം വളാഞ്ചേരി പോലീസ് എത്തി നിയന്ത്രിച്ചു. വൈകുന്നേരം 3:30ഓടെ ആണ് അപകടം
റിപ്പോർട്ട് :സിഹാബുദ്ദീൻ പെരിന്തൽമണ്ണ
