കണ്ണൂർ ദേശീയ പാത മുഴപ്പിലങ്ങാട് റെയിൽവേ മേൽപ്പാലത്തിൽ ലോറി മറിഞ്ഞു അപകടം ജീവനക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു



കണ്ണൂർ : ദേശീയ പാത മുഴപ്പിലങ്ങാട് മഠം റെയിൽവേ മേൽപ്പാലത്തിൽ ലോറി മറിഞ്ഞു. മുട്ടയുമായി തമിഴ്നാട്ടിൽ നിന്ന് എത്തിയ TN 88 B 8323 നാഷണൽ ചെർമിറ്റ് ലോറിയാണ് മേൽപ്പാലത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്

ഞായറാഴ്ച്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുട്ട റോഡിൽ തെറിച്ച് ഗതാഗതം ദുഷ്കരമായി. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ജീവനക്കാർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. തലശ്ശേരിയിൽ നിന്ന് ഫയർഫോഴ്സെത്തി റോഡിൽ വെള്ളം ചീറ്റി മുട്ടയുടെ വഴുക്കൽ മാറ്റിയാണ് ഗതാഗതം സുഖമമാക്കിയത്. എടക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post