പാലക്കാട് എടത്തനാട്ടുകര : പൊൻപാറ വട്ടമലയിൽ ഓട്ടോ മറിഞ്ഞ് ഒരു മരണം. പാലക്കാട് മങ്കര മാങ്കുറുശ്ശി സ്വദേശി കണ്ണത്താൻപറമ്പിൽ വിജയകുമാറാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 5:30 ഓടെയാണ് അപകടം നടന്നത്. ചികിത്സയുടെ ആവശ്യത്തിനായി പാലക്കാടുനിന്നും കരുവാരക്കുണ്ടിലേക്ക് വരുംവഴിയാണ് അപകടം നടന്നത്, അച്ഛനും അമ്മയും മകനുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. അച്ഛൻ ഓട്ടോ ഓടിക്കുകയായിരുന്നു. അദ്ദേഹമാണ് മരണപ്പെട്ടത്. ഭാര്യ രാജലക്ഷ്മി, മകൻ അമൃതാനന്ദൻ എന്നിവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
