കോഴിക്കോട് കോടഞ്ചേരി : കോടഞ്ചേരി പെട്രോൾ പമ്പിനടുത്ത് പഴയ ഫോറസ്റ്റ് ഓഫീസിന് സമീപം കാർ തല കീഴായി മറിഞ്ഞു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. മൈക്കാവ് വട്ടൽ പള്ളിയിൽ കല്യാണം കഴിഞ്ഞ് കോടഞ്ചേരിയിൽ വിരുന്നിനായി വന്നവരാണ് അപകടത്തിൽപ്പെട്ടത്.
കാറിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. കാർ ഓടിച്ചിരുന്ന ആൾക്കാണ് പരിക്കേറ്റത് ഇദ്ദേഹം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. പേരാമ്പ്ര സ്വദേശിയുടെ താണ് അപകടത്തിൽപ്പെട്ട കാർ.
