കാസർകോട് കാഞ്ഞങ്ങാട് :പക്ഷി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ
മറിഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. യാത്രക്കാരികളനാട് കീഴൂരിലെ ഷാഫിയുടെ ഭാര്യ സുഹ്റ 64, ഓട്ടോ ഡ്രൈവർ ഉമേശൻ എന്നിവർക്കാണ് പരിക്കേറ്റത്. ദേളി എച്ച്.എൻ. സിആശുപത്രിക്ക് മുന്നിലാണ് അപകടം. മേൽപ്പറമ്പ ഭാഗത്തേക്ക് ഓടിച്ച് പോകവെ ഓട്ടോക്കുള്ളിലേക്ക് പക്ഷി പറന്ന് കയറുകയും ഡ്രൈവറുടെ മുഖത്തിടിക്കുകയും ചെയ്തു. ഇതോടെ നിയന്ത്രണം വിട്ട് റിക്ഷ മറിയുകയായിരുന്നു
