കാസർകോട് ചെറുവത്തൂർ:ദേശീയ പാതയിൽ ചെറുവത്തൂർ ഞാണങ്കെവളവിൽ
മീൻ വണ്ടി താഴ്ചയിലേക്ക് മറിഞ്ഞു. വാഹനത്തൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന മീൻ വണ്ടിയാണ് മറിഞ്ഞത്. ഡ്രൈവറും സഹായിയും വാഹന ത്തിൽ കുടുങ്ങി. ഫയർഫോഴ്‌സ് സംഘ മെത്തിയാണ് രക്ഷിച്ചത്.
ഇന്ന് രാവിലെയാണ് അപകടം. വാഹനത്തിൽ കുടുങ്ങിയ മഞ്ചേശ്വരം ഉള്ളാൾ സ്വദേശികളായ ഡ്രൈവർ നൗഫൽ 30,സഹായി സഹീഷ് 28 എന്നിവരെ പരിക്കുകളോടെ രക്ഷിച്ചു. ചന്തേര
പൊലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്ന ഹോം ഗാർഡാണ് അപകട വിവരം തൃക്ക രിപ്പൂർ ഫയർ ഫോഴ്‌സിൽ അറിയച്ചത്. അസിസ്റ്റന്റ് ഓഫീസർ പി. ഭാസ്‌കരന്റെ നേതൃത്വത്തിൽ സേനാം ഗങ്ങളായ പ്രശാന്ത്, അഭിനന്ദ്, വിഷ്‌ണു,പ്രിയേഷ്, ഹോം ഗാർഡ് മാരായ നരേന്ദ്രൻ, അനന്തൻ എന്നിവരാണ് രക്ഷപ്രവർത്തനം നടത്തിയത്.
