തിക്കോടിയിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു



 കോഴിക്കോട്  തിക്കോടി: തിക്കോടിയിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അയനിക്കാട് മഠത്തിൽ മുക്ക് നജീബ് ആണ് മരണപ്പെട്ടത്. അറുപത് വയസായിരുന്നു.


അപകടത്തിൽ ടാങ്കർ ലോറി ബൈക്ക് യാത്രികന്റെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. പൊലീസ് എത്തിയാണ് ലോറിക്കടയിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. തിക്കോടി കോഴിക്കോട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലാണ് അപകടം നടന്നത്.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

Post a Comment

Previous Post Next Post