കാസർകോട് കുറ്റിക്കോൽ :ഭാര്യയെ കാണാതായതിന് പിന്നാലെ യുവാവിനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ വെള്ളാലയിലെ ഭട്യൻ്റെ മകൻെ കെ.മധുസൂദനനാ 40 ണ് മരിച്ചത്. ഇന്നലെ രാത്രിക്കും ഇന്ന് പുലർച്ചെയുള്ള സമയത്തിനിടെയാണ് സംഭവം. പുലർച്ചെ 3 മണിക്ക് വീടിനടുത്തുള്ള മരത്തിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്നലെ മുതൽ ഭാര്യയെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് മധുസൂദനൻ ബേഡകം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ വീട്ടിൽ തിരിച്ചെത്തി ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പരാതിയെ തുടർന്ന് യുവതി ഇന്ന് രാവിലെ ഹാജരാകാമെന്ന് പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ അറിയിച്ചിരുന്നു. മൂന്ന് മക്കളുണ്ട്.
