കാസർകോട് കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നിന്നും വിനോദയാത്ര പുറപ്പെട്ട സംഘത്തിലെ ബൈക്ക് ചീമേനിയിൽ ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ട് കംപ്യൂട്ടർ വിദ്യാർത്ഥി മരിച്ചു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റിന് പിറക് വശം പുതിയ വളപ്പിലെ സുരേഷൻ്റെ മകൻ ശ്രാവണൻ 19 ആണ് മരിച്ചത്. കാഞ്ഞങ്ങാട്
ടൗണിലെ കംപ്യൂട്ടർ വിദ്യാർത്ഥിയാണ്. ചീമേനിക്ക് സമീപം കനിയ
ന്തോലിൽ പുലർച്ചെ 4.30 മണിക്കാണ് അപകടം. ഇവിടെ നിയന്ത്രണം വിട്ട
മോട്ടോർ ബൈക്ക് മറിയുകയായിരുന്നു. തലക്ക് ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജിൽ. ബൈക്കിൻ്റെ പിൻ സീറ്റ് യാത്രക്കാരനായിരുന്നു ശ്രാവണൻ. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കാഞ്ഞങ്ങാട് പൈരടുക്കത്തെ എം.വി. ആദിത്യനാണ് 19 ബൈക്ക് ഓടിച്ചിരുന്നത്. പുലർച്ചെ കാഞ്ഞങ്ങാട് നിന്നും
7 ബൈക്കുകളിലായി ആലക്കോട് ഹിൽ പാലസിലേക്ക് വിനോദയാത്ര പുറപ്പെട്ടതായിരുന്നു സുഹൃത്തുക്കൾ .
