വളാഞ്ചേരി വെട്ടിച്ചിറ: ദേശീയപാത വെട്ടിച്ചിറയിൽ സ്കൂട്ടർ ലോറിയ്ക്കടിയിൽ പെട്ട് യുവതിയുടെ കൈയ്ക്ക് ഗുരുതര പരുക്ക്. വളാഞ്ചേരി സ്വദേശിനി മൂത്തേടത്ത് ഷൈജ ചന്ദ്രനാണ് വലതു കയ്യിന് സാരമായി പരുക്കേറ്റത്..
ശനിയാഴ്ച ഉച്ചയോടെ വെട്ടിച്ചിറ ആതവനാട് റോഡിനു സമീപം വെച്ചാണ് അപകടമുണ്ടായത്.
രണ്ടു യുവതികൾ സഞ്ചരിച്ച സ്കൂട്ടർ തൊട്ടു മുന്നിലുള്ള ഹെവി ലോറിയ്ക്കടിയിൽ അകപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.സ്കൂട്ടറിനു പിറകിലായിരുന്നു ഷൈജ ഇരുന്നിരുന്നത്.
ഉടൻ സമീപത്തെ ആർദ്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടയ്ക്കൽ ആസ്റ്റർ മിംസിലേയ്ക്ക് കൊണ്ടുപോവുകയുമായിരുന്നു. യുവതിയെ തുടർ ചികിത്സയ്ക്കായി കോഴിക്കോട് മിംസിലേയ്ക്ക് മാറ്റുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
