ചുമക്കുള്ള മരുന്നാണെന്ന് കരുതി കഴിച്ചത് പശുവിന്റെ ചെള്ളിന് തേക്കാനുള്ള മരുന്ന് മരുന്ന് മാറിക്കഴിച്ച തൃത്താല സ്വദേശി മരിച്ചുതൃത്താല:മരുന്ന് മാറിക്കഴിച്ച് ചികിത്സയിൽ കഴിഞ്ഞ തൃത്താല സ്വദേശി മരിച്ചു.കൊടക്കാഞ്ചേരി വീട്ടിൽ ഉമ്മർ (57) ആണ് മരിച്ചത്. പശുവിന്റെ ചെള്ളിന് തേക്കാനുള്ള മരുന്ന് അബദ്ധത്തിൽ ചുമക്കുള്ള മരുന്നാണെന്ന് കരുതി കുടിക്കുകയായിരുന്നു.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച വൈകുന്നേരത്തോടെ ഉമ്മർ മരണത്തിന് കീഴടങ്ങി.ഭാര്യ - ആമിന, മക്കൾ റഹീല,റമീസ,റിയാസ്,റിസ് വാന.മരുക്കൾ നൗഷാദ് മുടപ്പക്കാട് സമദ് വിളയൂർ.മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം തൃത്താല ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

Post a Comment

Previous Post Next Post