കോട്ടയത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു



കോട്ടയം: ടോറസുമായി കൂട്ടിയിടിച്ചു പരിക്കേറ്റ് ചികിൽസയിൽ ഇരുന്ന ബൈക്ക് യാത്രികൻ മരിച്ചു. പള്ളിക്കത്തോട് കുറുംകുടി ചണ്ണക്കൽ ഗോപിനാഥൻനായരുടെയും ശാന്തമ്മയുടെയും ഏകമകൻ അജിത്ത് (36) ആണ് മരിച്ചത്.    

        വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊടുങ്ങൂർ- പള്ളിക്കത്തോട് റോഡിൽ അമ്പാട്ട് പടിയിലായിലായിരുന്നു അപകടം. പെയിന്റിങ് തൊഴിലാളിയായ അജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയ ശേഷം തിരികെ റോഡിലേക്ക് പ്രവേശിക്കുമ്പോളായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ ഇരിക്കെ മരണമടയുകയായിരുന്നു.


Post a Comment

Previous Post Next Post