ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചുകാസർകോട്   കാഞ്ഞങ്ങാട്: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞങ്ങാട്ടെ ജി.എസ്.ടി ഉദ്യോഗസ്ഥന്‍ ചെറുവത്തൂര്‍ അമിഞ്ഞിക്കോട്ടെ കെ. 

രഘുവിന്റെയും അംബികയുടെയും മകന്‍ കെ. അനുരാഗ് (26) ആണ് മരിച്ചത്. കൊടക്കാട് വെള്ളച്ചാലില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.
നിയന്ത്രണം വിട്ട ഓട്ടോ ഒന്നിലധികം തവണയാണ് കീഴ്‌മേല്‍ മറിഞ്ഞത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ പാലത്തേര ഭാഗത്തിറക്കി ചന്തേര മുച്ചിലോട്ട് പെരുങ്കളിയാട്ട സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. അനുരാഗ് നേരത്തെ കാഞ്ഞങ്ങാട്ടെ ജ്വല്ലറി ജീവനക്കാരനായിരുന്നു. സഹോദരി: അമൃത. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post