കോഴിക്കോട്: പേരാമ്പ്രയില്‍ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്. പന്തിരിക്കര സ്വദേശിനി നിഷാദയ്ക്കാണ് പരിക്ക് പറ്റിയത്. പേരാമ്പ്ര ട്രാഫിക് പോലീസ് സ്റ്റേഷന് മുന്‍വശത്ത് ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു നിഷാദയെ ലോറി ഇടിച്ചത്.
പരിക്കേറ്റ നിഷാദയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സനല്‍കി. ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പേരാമ്പ്ര പോലീസ് അറിയിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.