കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിച്ച മൂന്നുവയസ്സുകാരന് ദാരുണാന്ത്യം തിരുവനന്തപുരം  സ്കൂട്ടറിൽ  കാറിടിച്ചുണ്ടായ അപകടത്തിൽ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. സ്കൂട്ടറിൽ മാതാപിതാക്കളോടും സഹോദരനുമൊപ്പം സഞ്ചരിച്ചിരുന്ന അസ്നാൻ(3) ആണ് മരിച്ചത്

അന്തിയൂർക്കോണം നീരോട്ടുകോണം വടക്കുംകരപൂത്തൻവീട്ടിൽ ജോണിയും ഭാര്യ സുനിതയും മകൻ ആസ്‌വ്(5), ഇളയ മകൻ അസ്നാൻ(3) എന്നിവരാണ് സ്കൂട്ടറിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി 7.15-ഓടെ മലയിൻകീഴ് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിനു മുന്നിലാണ് അപകടം നടന്നത്.


അന്തിയൂർക്കോണത്തുനിന്ന് മലയിൻകീഴ് ഭാഗത്തേയ്ക്കു വന്ന സ്കൂട്ടറിനെ, അതേ ദിശയിലെത്തിയ കാർ മറികടക്കുന്നതിനിടയിൽ തട്ടിയപ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു..

ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ നിയന്ത്രണം തെറ്റി എതിരേ വന്ന ബൈക്കിലിടിക്കുകയും മറിയുകയുമായിരുന്നു. സ്കൂട്ടർ യാത്രക്കാരായ കുടുംബത്തിലെ എല്ലാവർക്കും പരിക്കേറ്റിരുന്നു. കുട്ടികളായ ആസ്നവിനും അസ്നാനെയും എസ്.എ.ടി. ആശുപത്രിയിലെത്തിച്ചെങ്കിലും അസ്നാന്റെ ജീവൻ രക്ഷിയ്ക്കാനായില്ല.

Post a Comment

Previous Post Next Post