കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തികൊയിലാണ്ടിയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി.

സി പി എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി വി സത്യനാഥനെ(62) ഉത്സവപ്പറമ്പിൽ വെട്ടിക്കൊന്നു. വ്യാഴാഴ്ച ഫ്രിബ്ര:22) രാത്രി 10 മണിക്കാണ് സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടയിലാണ് സംഭവം. ശരീരത്തിൽ നാലിലധികം മഴുകൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അക്രമത്തിന് പിന്നിൽ ആരാണെന്നോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോട്ടം നടപടികൾക്കായി കൊണ്ടുപോകും. കൊയിലാണ്ടി സി ഐ മെൽവിൻ ജോസഫിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.
ലതികയാണ് ഭാര്യ. മക്കൾ സലിൽ നാഥ്, സെലീന സഹോദരങ്ങൾ: വിജയൻ രഘുനാഥ്. സുനിൽ.
വെള്ളിയാഴ്ച കൊയിലാണ്ടി ഏരിയയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി നേതാക്കളും പ്രവർത്തകരും ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

Post a Comment

Previous Post Next Post