നാട്ടിൽനിന്ന് അവധി കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം ദുബായിൽ അപകടത്തിൽ പെട്ടു അഞ്ചു വയസ്സുകാരി മരിച്ചുമലയാളി വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു. ദുബായ് എമിറേറ്റ്സ് എയർലൈൻസ് ജീവനക്കാരനായ അടൂർ മണക്കാല സ്വദേശി ജോബിൻ ബാബു വർഗീസിന്റെയും സോബിൻ ജോബിന്റെയും മകൾ നയോമി ജോബിൻ (5) ആണ് മരിച്ചത്. ഷാർജ ഇന്ത്യൻ സ്‌കൂൾ കെ.ജി. വൺ വിദ്യാർഥിനിയാണ് നയോമി. ഇന്ന് നാട്ടിൽനിന്നും രക്ഷിതാക്കൾക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ദുബായ് വിമാനത്താവളത്തിൽനിന്ന് താമസസ്ഥലത്തേക്ക് വരുന്നവഴി റാഷിദിയയിൽ വെച്ച് വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.നയോമിയുടെ ഇരട്ടസഹോദരൻ നീതിൻ ജോബിനും ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിയാണ്. മറ്റൊരു സഹോദരി നോവ ജോയ്. ഷാർജ ഷാരോൺ ഫെല്ലോഷിപ്പ് സഭാംഗമാണ് ജോബിൻ ബാബു വർഗീസ്. ഷാർജയിലാണ് താമസം.

Post a Comment

Previous Post Next Post