അമിത വേഗതയിലെത്തിയ ബൈക്കിടിച്ചു.. വീട്ടമ്മയ്ക്ക് ദാരുണാന്ത്യംതൃശ്ശൂർ: അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പഴഞ്ഞി അയിനൂർ ദേശത്ത് ജയശ്രീ (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. വീടിന് മുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. പഴഞ്ഞി ഭാഗത്ത് നിന്നും കടവല്ലൂർ ഭാഗത്തേക്ക് പോയിരുന്ന ബൈക്കാണ് വീട്ടമ്മയെ ഇടിച്ചത്. വൈദ്യുതി പോസ്റ്റിൽ തലയിടിച്ച വീട്ടമ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post