ഇടുക്കി മാങ്കുളത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ ; ഒരു വയസുള്ള കുട്ടിയടക്കം 4 പേർ മരിച്ചു, 9 പേർക്ക് പരിക്ക്

 


ഇടുക്കി  മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ്  . ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ 4പേരാണ് മരിച്ചത്. 

തമിഴ്‌നാട്ടിൽ നിന്ന് എത്തിയ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നാലു പേർ മരിച്ചു. അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപമുണ്ടാ‌യ അപകടത്തില്‍ ഒരു വയസുകാരന്‍ തന്‍വിക്, തേനി സ്വദേശി ഗുണശേഖരന്‍ (75), ഈറോഡ് സ്വദേശി പി.കെ.സേതു(45), തേനി സ്വദേശി അഭിനേഷ് മൂർത്തി (30) എന്നിവരാണ് മരിച്ചത്.

മാങ്കുളത്തു നിന്നും ആനക്കുളത്തേക്ക് പോകുന്ന വഴിയില്‍ നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. അപകടത്തില്‍ പതിനാലുപേർക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരികളുമാ‌യെത്തിയ വാഹനമാണ് ഇന്ന് വൈകുന്നേരം അഞ്ചിന് അപകടത്തില്‍പ്പെട്ടത്. 


പരിക്കേറ്റവരെ പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നാട്ടുകാരുടെ‌യും നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. തിരുനല്‍വേലിയിലെ പ്രഷർകുക്കർ കമ്ബനിയില്‍ ജോലി ചെയ്യുന്നവർ വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടമുണ്ടായത്.

ട്രാവലര്‍ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post