തിരൂരങ്ങാടിയിൽ സ്കൂൾ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;വിദ്യാർത്ഥിക ൾക്ക് പരിക്ക്തിരൂരങ്ങാടി: ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും സ്ക്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ക്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കോളേജ് വിദ്യാർത്ഥികൾക്ക് ഗുരുതരപരിക്ക് .തിരൂങ്ങാടി പി.എസ്.എം.ഒ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച സ്ക്കൂട്ടറും തിരൂരങ്ങാടി ഒയുപി സുക്കൂളിലെ ബസ്സുമാണ് കൂട്ടിയിടിച്ചത് .ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം.

അപകടത്തിൽ കളിയാട്ടമുക്ക് സ്വദേശി എടശ്ശേരി ബഷീറിന്റെ മകൻ ബസിത്തിനെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടക്കൽ മിംസിലേക്ക് മാറ്റി. ബാസിത്(20) പി എസ് എം ഒ കോളേജിൽ ഹിസ്റ്ററി സെക്കൻഡറി വിദ്യാർത്ഥിയാണ്. കൂടെയുണ്ടായിരുന്ന കോട്ടക്കൽ അരിച്ചോൾ സ്വദേശി കൈതവളപ്പിൽ അയ്യൂബിന്റെ മകൻ സാദിഖ് (19) നെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപ്പത്രിയിലേക്ക് കൊണ്ടു പോയെങ്കിലും കോഴിക്കോട് മിംസ് ആശുപത്രിയിക്ക് മാറ്റുകയായിരുന്നു.


Post a Comment

Previous Post Next Post