കോവളത്ത് തമിഴ്നാട് സ്വദേശികളുടെ കാര്‍ നിയന്ത്രണം വിട്ടു, ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ 4 പേര്‍ക്ക് പരിക്ക്തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പേർക്ക് പരിക്ക്.

കോവളം ബീച്ചിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പേർക്ക് പരിക്കേറ്റു. മൂന്ന് പേർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശികളായ ബാലു, അജയ്, പ്രിതിൻ,ഗോഡ് വിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയാണ് അപകടം നടന്നത്.

ഗ്രോവ് ബീച്ചില്‍ നിന്ന് കോവളം ജംഗ്ഷനിലേക്ക് വരികയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് എതിർ വശത്തെ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ കയറിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അപകടം സൃഷ്ടിച്ച കാർ കോവളം സ്റ്റേഷനിലേക്ക് മാറ്റിയതായും കോവളം പൊലീസ് പറഞ്ഞു. അപകടത്തില്‍ ഇലക്‌ട്രിക് പോസ്റ്റിനും കേടുപാടുകള്‍ പറ്റി.

Post a Comment

Previous Post Next Post