ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച് യുവാവ് മരിച്ചു മറ്റൊരാൾക്ക് പരിക്ക്

 


തൃശ്ശൂർ  എരുമപ്പെട്ടി മങ്ങാട് പുതുരുത്തിയില്‍ ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിന് സമീപം കീര്‍ത്തി നിവാസില്‍ നന്ദന്‍മാരാരുടെ മകന്‍ ഗൗതമാണ് (21)മരിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ മങ്ങാട് കാവീട് വീട്ടില്‍ 42 വയസുള്ള റോയിലിനും പരിക്കേറ്റു.ഇന്ന് കാലത്ത് ഒന്‍പത് മണിയോടെ നെയ്യിന്‍പടിക്കു സമീപത്താണ് അപകടം ഉണ്ടായത്. പുതുരുത്തി നെയ്യിന്‍ പടി വളവില്‍ വെച്ച് മങ്ങാട് നിന്ന് പോവുകയായിരുന്ന ഗൗതം ഓടിച്ചിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന ടാറ്റ 407 ലോറിയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ഗൗതം ഓടിച്ചിരുന്ന ബൈക്ക് സ്‌കൂട്ടറിലും ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ഗൗതമിനേയും റോയിലിനേയും എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഗൗതമിന്റെ മരണം സംഭവിക്കുകയായിരുന്നു

Post a Comment

Previous Post Next Post