കോട്ടയത്ത് ക്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു.കോട്ടയം: കടപ്പാട്ടൂർ ബൈപ്പാസിൽ വയോധികൻ ക്രെയിൻ ഇടിച്ച് മരിച്ചു. കടപ്പാട്ടൂർ സ്വദേശി ഔസേപ്പച്ചനാണ് (71) മരിച്ചത്. റോഡിൽ തെറിച്ച് വീണ ഔസേപ്പച്ചൻ്റെ തലയിൽ ചക്രങ്ങൾ കയറിയിറങ്ങി. ബൈപ്പാസിൽ ഗ്രാമീണം സ്വാശ്രയസംഘത്തിന് മുന്നിൽ ഇന്ന് രാവിലെ എട്ടുമണിയ്ക്കാണ്, അപകടമുണ്ടായത്. ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോകവേയാണ് ഔസേപ്പച്ചനെ ക്രെയിൻ ഇടിച്ചത്. പാലാ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി റോഡും വാഹനത്തിന്റെ ടയറുകളും ശുചിയാക്കിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Post a Comment

Previous Post Next Post