കിണറിൽ വീണ ആളെ തിരൂർ അഗ്നി- രക്ഷാ സേന രക്ഷപ്പെടുത്തിതിരൂർ: തിരൂർ മുനിസിപ്പാലിറ്റിയിലെ ആലിൻ ചുവട് ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് ആൾ കിണറ്റിൽ വീണതായ അപകട സന്ദേശം തിരൂർ അഗ്നി രക്ഷാസേന യൂണിറ്റിന് ലഭിച്ചത്. ഉടൻ സംഭവ സ്ഥലത്തെത്തിയ തിരൂർ അഗ്നി രക്ഷാസേനയിലെ സേനാംഗമായ ശ്രീ.കെ.നസീർ റോപ്പിൻ്റെ സഹായത്താൽ മുപ്പതടി താഴ്ചയും, പത്തടിയോളം വെള്ളവുമുള്ള കിണറ്റിലേക്ക് അതിസാഹസികമായി ഇറങ്ങുകയും, വെള്ളത്തിൽ മുങ്ങിപ്പോവാതെ മോട്ടോറിൻ്റെ ഹോസിൽ പിടിച്ച മാനസിക വെല്ലുവിളി നേരിടുന്ന നൗഷാദ് (42 വയസ്സ്) കാന്തത്തിൽ ഹൗസ് എന്നയാളെ ഉടൻ തന്നെ റെസ്ക്യൂ നെറ്റിൽ സുരക്ഷിതമായി കയറ്റുകയും മറ്റ് സേനാംഗങ്ങളുടെ സഹായത്താൽ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.തിരൂർ ഫയർ & റസ്ക്യൂ അസ്സിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ശ്രീ.കെ.അശോകൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ശ്രീ.വി.പി.ഗിരീശൻ, ഫയർ & റസ്ക്യൂ ഓഫീസർമാരായ ശ്രീ.എൻ.പി.സജിത്ത്, ശ്രീ.എം.പി.സുജിത്ത് സുരേന്ദ്രൻ, ശ്രീ.കെ. നിജീഷ് ഹോം ഗാർഡുമാരായ ശ്രീ.സി.കെ.മുരളീധരൻ, ശ്രീ.സുരേശൻ എന്നിവരും രക്ഷാ പ്രവർത്തനത്തിൽ മുഖ്യ പങ്ക് വഹിച്ചു. Post a Comment

Previous Post Next Post